ന്യൂദല്‍ഹി: അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന് രക്ഷിക്കാന്‍ ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടി ഒഴിവാക്കി നല്കാന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യത്തില്‍ ഉത്തറവിറക്കിയത്.
അത്യപൂര്‍വ ജനിതക രോഗമായ എസ്എംഎ ബാധിച്ച കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ ഒന്നര വയസ്സുകാരന് മുഹമ്മദിന്റെ ചികിത്സക്കായി 18 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ സുമനസ്സുകള്‍ നല്‍കിയത് രണ്ടര ഇരട്ടിയിലേറെ തുകയായിരുന്നു.
ആകെ 7.7 ലക്ഷം പേര് അക്കൗണ്ടിലേക്ക് സഹായം നല്‍കിയെന്നും മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക കഴിഞ്ഞ ബാക്കിയുള്ള തുക സമാന രോഗമുള്ള കുട്ടികളുടെ ചികില്‍സയ്ക്കായി നല്‍കുമെന്നും ചികില്‍സാ കമ്മിറ്റി അറിയിച്ചിരുന്നു. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഉത്തരവായി ഇറങ്ങിയത്. മുഹമ്മദിനുള്ള മരുന്ന് ഈ മാസം ആറിനാണ്എത്തുക.
ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ് ആവശ്യമായി വന്നിരുന്നത്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്ന മുഹമ്മദിന്റെ ദയനീയാവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആവശ്യമായ തുക ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: