ബെയ്ജിംഗ്: ചൈനയ്ക്ക് അഫ്ഗാനിസ്ഥാനില്‍ സ്വന്തം താല്പര്യങ്ങളുണ്ടെന്ന് യുഎസ് പ്രതിനിധി. അഫ്ഗാനിസ്ഥാനിലെ ചില മേഖലകളില്‍ ചൈനയ്ക്ക് താല്പര്യങ്ങളുണ്ടെന്ന് യുഎസ് ആഭ്യന്തര വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. യുഎസ് സേനയും നാറ്റോ സൈനിക സഖ്യവും പിന്മാറുന്നതോടെ വലിയ താല്പര്യത്തോടെയാണ് ചൈന അഫ്ഗാനിസ്ഥാന് വിഷയത്തില്‍ ഇടപെടുന്നത്. ഇന്ത്യയെയും അമേരിക്കയെയും സംബന്ധിച്ചിടത്തോളം ചൈനയുടെ ഇടപെടല്‍ വന്നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
താലിബാനുമായുള്ള ചര്‍ച്ചയില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തന്നെയാണ് താലിബാന് നേതാവ് ബറദാറിനെ സ്വീകരിച്ചത്. താലിബാന്റെ രാഷ്ട്രീയ കമ്മീഷന് തലവനായ ബറദാറിനെ രണ്ടു കയ്യും നീട്ടിയാണ് ചൈനയുടെ ഉദ്യോഗസ്ഥസംഘം സ്വീകരിച്ചത്.
ചൈനയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്ന പ്രശ്നമില്ലെന്ന് താലിബാന് ചര്‍ച്ചയില്‍ സമ്മതിച്ചിട്ടുണ്ട്. ചൈന ഉയ്ഗുര് മുസ്ലിങ്ങളെ പീഢിപ്പിക്കുന്നതിനെതിരെ താലിബാന് ഇടപെട്ടേക്കുമെന്ന ചൈനയുടെ ഭയം താലിബാന് തള്ളി. ചൈനയെ സംബന്ധിച്ചിടത്തോളം താലിബാന് സുപ്രധാനമേഖലയാണ്. അവരുടെ ബെല്േറ്റ് ആന്റ് റോഡ് പദ്ധതി പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈന. താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് ചൈനീസ് അധികൃതര്‍.
താലിബാന് നേതാക്കള്‍ക്ക് ചൈന ഊഷ്മളമായ സ്വീകരണം നല്‍കിയെങ്കിലും അതിനും രണ്ട് ദിവസം മുമ്പ് ചൈന സന്ദര്‍ശിച്ച യുഎസ് ഡപ്യൂട്ട് ആഭ്യന്തര സെക്രട്ടറി ഷെര്മാന് തണുത്ത സ്വീകരണമാണ് നല്‍കിയത്. യുഎസ്-ചൈന ബന്ധം സങ്കീര്ണമായിരിക്കുകയാണെന്നാണ് ഈ ചര്‍ച്ചയെക്കുറിച്ച് യുഎസ് ആഭ്യന്തര വകുപ്പിന്റെ വക്താവ് നെഡ് പ്രൈസ് പറഞ്ഞത്. അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: