ഉദുമ: അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത എം.ടി. മനമന്‍ 8 എന്ന കപ്പലിലെ മലയാളി അടക്കം നാല് ഇന്ത്യക്കാരെ ഇറാനിയന്‍ കോസ്?റ്റ്? ഗാര്‍ഡ് വിട്ടയച്ചെങ്കിലും സ്വീകരിക്കാന്‍ ആരുമെത്താത്തതിനാല്‍ വീണ്ടും ജയിലിലടച്ചു. ജൂലൈ 29നാണ് ഇവരെ ജയിലില്‍നിന്നും വിട്ടയച്ചത്.
കപ്പല്‍ ഉടമയുടെ പ്രതിനിധിയോ ലോക്കല്‍ ഏജന്റോ ഏറ്റുവാങ്ങാന്‍ എത്താത്തതിനാലാണ് വീണ്ടും ജയിലിലാക്കിയതെന്നും യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് മാനേജര്‍ ക്യാപ്റ്റന്‍ വി. മനോജ് ജോയ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂരിലെ ദീപക് രവി (27) അടക്കം ആന്ധ്രപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള നാലു കപ്പല്‍ ജീവനക്കാരെയാണ് ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്?റ്റ്? ചെയ്?തത്. ഇവരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും ഇമെയില്‍ അയക്കുകയും ഫോണില്‍ ബന്ധപ്പെട്ടിട്ടുമുണ്ടെന്ന് സൈലേഴ്സ് സൊസൈറ്റി വക്താവ് കോട്ടിക്കുളം മെര്‍ച്ചന്റ് നേവി ക്ലബിനെ അറിയിച്ചു.
കപ്പലില്‍ കയറ്റുന്ന ചരക്ക് ആരുടേതാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നതോ എന്നത് സാധാരണഗതിയില്‍ കപ്പല്‍ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ടതില്ല. എന്നിരിക്കെ, സാധാരണ ജീവനക്കാരായ ഈ നാലുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് അസാധാരണ സംഭവമാണെന്ന് വി. മനോജ് ജോയ് പറഞ്ഞു. ആശങ്കയിലായ ദീപക്കി?െന്റ കുടുംബത്തിന് ആശ്വാസമായി ഇറാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും സൈലേഴ്സ് സൊസൈറ്റിയും ഇടപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: