ആലപ്പുഴ: ബിഎംഎസ് നേതൃത്വത്തില്‍ തയ്യല്‍ തൊഴിലാളികള്‍ ജില്ലാ ക്ഷേമനിധി ഓഫിസിനു മുന്നില്‍ നടത്തുന്ന ഒരാഴച നീണ്ടുനില്‍ക്കുന്ന ധര്‍ണാ സമരത്തിന് തുടക്കമായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷമായി തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന തയ്യല്‍ തൊഴിലാളികളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാത മല്ല സാമ്പത്തിക സഹായമെന്നപേരില് വളരെ തുച്ചമായ 1000 രൂപ നല്കി തെഴിലാളികളെ പരിഹസിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ അവരുടെ ദുരിതങ്ങളില്‍ സംരക്ഷിക്കേണ്ട് ബോര്‍ഡ് നോക്കുകുത്തിയായി മാറി.തൊഴിലാളികളുടെ പക്കല്‍ നിന്നും അംശാദായ കുടിശിക ഭീമമായ ഫെന്‍ പിരിക്കുന്നതുപോലെയുളള വലിയകൊളളകള് നടത്തുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടില്ലെ ങ്കില്‍ കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ബിഎംഎസ് തയ്യാറാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യുണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് രാധാമോഹന്‍ അധ്യക്ഷയായി. യൂണിയന് ജനറല്‍ സെക്രട്ടറി അനിയന് സ്വാമിചിറ, ജേ: സെക്രട്ടറി രാധിക എന്നിവര്‍ സംസാരിച്ചു. രാജശ്രി നന്ദിപറഞ്ഞു. ഇന്ന് നടക്കുന്ന ധര്‍ണ്ണ യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി അനിയന് സ്വാമി ചിറ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നുര്‍ മേഖലയിലെ തൊഴിലാളികള്‍ അണിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: