ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടന്‍ തുറക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ഒന്നര വര്‍ഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ വിഷമിക്കുകയാണ്. വിദ്യാര്‍ഥികളെയും ജീവനക്കാരെയും മുന്‍നിര പ്രവര്‍ത്തകരായി പരിഗണിച്ച് വാക്സിന് നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്ത കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ കൊറോണയെ അതിജീവിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കോളേജുകള്‍ തുറക്കാനാണ് മറ്റു സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, സിസിഎം ഭരിക്കുന്ന കേരളത്തില്‍ ഇപ്പോഴും പൂര്‍ണ്ണമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതു പരാമര്‍ശിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിനോട് സിപിഎം പുതിയ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദായനികുതി പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 7500 രൂപ അനുവദിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ അടച്ചിടല്‍ ജനങ്ങളുടെ ജീവിതോപാധിയെ ദോഷകരമായി ബാധിച്ചു. വലിയതോതില്‍ തൊഴില്‍ നഷ്ടമായി. പട്ടിണിക്കും പോഷകാഹാരക്കുറവിനും ഇത് ഇടയാക്കുന്നുവെന്നും പിബി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: