തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജലപീരങ്കിയും റോഡിലൂടെ വലിച്ചിഴച്ചും അറസ്റ്റ് ചെയ്തും പോലീസ് ക്രൂരത. നിരവധി പേര്‍ക്ക് പരിക്ക്. നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു.
നിയമസഭ അഴിഞ്ഞാട്ട കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. കവാടത്തിന് 200 മീറ്ററകലെ ബാരിക്കേടുകള്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടക്കത്തിലെ മറ്റു പാര്‍ട്ടികളുടെ മാര്‍ച്ചിനോടുള്ള സമീപനമായിരുന്നില്ല പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യുവമോര്‍ച്ച മാര്‍ച്ചിനെ കായികമായി നേരിടാന്‍ ഉറച്ചുവന്നെയായിരുന്നു പോലീസും നില ഉറപ്പിച്ചിരുന്നത്. ബാരിക്കേടുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ മാനദണ്ഡങ്ങള്‍ തെറ്റിച്ച് അതീവ ശക്തിയോടുള്ള ജലപീരങ്കി പ്രയോഗമാണ് നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചുതവണയാണ് ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ജപീരങ്കി അടിച്ചത്.
പിരിഞ്ഞുപോകാതെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. മര്‍ദിക്കാന്‍ ശ്രമിച്ച പോലീസ് സേനാ അംഗങ്ങള്‍ക്ക് നേരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കൂടുതല്‍ നടപടിയിലേക്ക് കടന്നത് രംഗം കൂടുതല്‍ കലുശിതമാക്കി. തുടര്‍ന്ന് എംജി റോഡ് യുവമോര്‍ച്ച കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്തതത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, സംസ്ഥാന നേതാക്കളായ ചന്ദ്രകിരണ്‍, അഭിലാഷ് അയോധ്യ, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, അഭിജിത്ത്, പൂജപ്പുര ശ്രീജിത്ത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിന്‍ജിത്ത്, രാമേശ്വരം ഹരി, അനന്ദു വിജയ്, മാണിനാട് സജി. നിതിന്‍, കൊടുവഴന്നൂര്‍ രാജേഷ്, അഖില്‍ പനയറ ജയദേവന്, ശ്രീലാല്‍, രാഹുല്‍, വിപിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: