Categories: India

കര്‍ണ്ണാടകയില്‍ കടക്കാന്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണം; 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി കര്‍ണ്ണാടകം.കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തില്‍ കടക്കാന്‍ നേരത്തെ രണ്ട് ഡോസ് വാക്‌സിനും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മതിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച അത് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണ്ണാടകം.

Published by

തലപ്പാടി: കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി കര്‍ണ്ണാടകം.കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തില്‍ കടക്കാന്‍ നേരത്തെ രണ്ട് ഡോസ് വാക്‌സിനും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മതിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച അത് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണ്ണാടകം. 

രണ്ടുഡോസ് വാക്‌സിന്‍ ഒരു സ്വയം പ്രതിരോധം മാത്രമാണ്. മറ്റുള്ളവര്‍ക്ക് രോഗം പകരുന്നത് തയാന്‍ 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തന്നെ വേണ്ടിവരുമെന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനെതിരെ കേരളത്തില്‍ നിന്നുള്ള ചിലര്‍ തലപ്പാടിയില്‍ പ്രതിഷേധാര്‍ത്ഥം കുത്തിയിരിപ്പ് സമരം നടത്തി. ഇവര്‍ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തടയാനും തുടങ്ങി. കര്‍ണ്ണാടകയുടെ നേതൃത്വത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ മഞ്ചേശ്വരം സി ഐയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിഷേധക്കാര്‍ സ്ഥലംവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക പൊലീസ് മുന്‍ഗണന നല്‍കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക