Categories: India

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്‌സിന്‍ ജാന്‍സണ്‍; ഇന്ത്യയില്‍ അടിയന്തിര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ചു

യുഎസ് ആസ്ഥാനമായുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവരുടെ ജാന്‍സന്‍ എന്ന കോവിഡ് -19 വാക്‌സിന്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ക്കായി ഏപ്രിലിലാണ് ഇന്ത്യയെ സമീപിക്കുന്നത്.

Published by

ന്യൂദല്‍ഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അടിയന്തിര അനുമതിക്കുള്ള അപേക്ഷ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചു. എന്നാല്‍ അപേക്ഷ പിന്‍വലിച്ചതിന്റെ കാരങ്ങള്‍ വ്യക്തമല്ല. അപേക്ഷ പി്ന്‍വലിച്ചെന്ന് സിഡിഎസ്സിഒ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തവിട്ടത്.  

യുഎസ് ആസ്ഥാനമായുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവരുടെ ജാന്‍സന്‍ എന്ന കോവിഡ് -19 വാക്‌സിന്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ക്കായി ഏപ്രിലിലാണ് ഇന്ത്യയെ സമീപിക്കുന്നത്. അതേസമയം ജാന്‍സണ്‍ ഉപയോഗിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അതിനു പ്ിന്നാലെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അപേക്ഷ പി്ന്‍വലിച്ചിരിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക