അമ്പലപ്പുഴ: ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച് ആറു മാസം പിന്നിട്ടിട്ടും ദുരിതബാധിതര്‍ക്കുള്ള നഷ്ട പരിഹാരം കടലാസിലൊതുങ്ങി. പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ് കഴിഞ്ഞ മെയ് എട്ടിന് പുലര്‍ച്ചെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
പുന്തല ഭാഗത്ത് ദേശീയപാതക്ക് ഇരു വശത്തുമായി നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 32 ഓളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.സമീപത്ത് ഐസ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി.
കെഎസ്ഇബിയുടെ നാല്‍പ്പതിലധികം പോസ്റ്റുകളും തകര്‍ന്നിരുന്നു. കൂടാതെ നിരവധി വീട്ടുകാരുടെ വാഴ, പച്ചക്കറി തുടങ്ങിയ കരക്കൃഷിയും നശിച്ചിരുന്നു.ദുരന്തത്തിന് ശേഷം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നാശനഷ്ടം തിട്ടപ്പെടുത്തി വില്ലേജിന് കൈമാറിയിരുന്നു.വില്ലേജ് അധികൃതര്‍ ഈ റിപ്പോര്‍ട്ട് താലുക്കിലേക്കും കൈമാറി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഒരു രൂപാ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകളിലും വാടക വീടുകളിലുമായാണ് ഇപ്പോഴും ചില കുടുംബങ്ങള്‍ തകര്‍ന്ന വീടിന്റെയും മതിലിന്റെയും അറ്റകുറ്റപ്പണിക്കും പുനര്‍ നിര്‍മാണത്തിനുമായി പല കുടുംബങ്ങളും പണം കടം വാങ്ങിയാണ് ചെലവഴിച്ചത്.പഞ്ചായത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇനി റവന്യു വകുപ്പാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും പഞ്ചായത്തംഗം സുജാ തങ്കക്കുട്ടന് പറഞ്ഞു.
നിരവധി വീടുകളുടെ ഭിത്തി വിണ്ടുകീറിയതിനാല്‍ പല കുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്.കോവി ഡായതിനാല് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: