ആലപ്പുഴ: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ ഒരാള്‍ക്കെതിരെ ദേശനുസരണം വള്ളികുന്നം സ്റ്റേഷന് പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോവിഡ് വാക്സിന് എടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്നാണ് വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കന്‍ കഴിച്ച് രണ്ട് പേര് മരണപ്പെട്ടുവെന്നും വ്യാജ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വാക്സിന് എടുത്തവര്‍ 14 ദിവസം സ്വന്തം വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന് എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം.
ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്ത് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനം ഉണ്ട്. എല്ലാത്തരം സമൂഹമാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും ജില്ലാ സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: