മാനന്തവാടി: കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകത്തില്‍ നിന്ന് കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 72 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ക്കേ കര്‍ണാടകത്തിലേക്ക് പ്രവേശനമുള്ളൂ.
കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് മതി. ചരക്കുവാഹനങ്ങളിലെ ജീവനക്കാര്‍, ഇഞ്ചിക്കര്‍ഷകര്‍, രോഗികള്‍, അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ എന്നിവര്‍ക്ക് നിബന്ധനകളോടെ ഇളവുകള്‍ നല്‍കും.
ചരക്ക് വാഹന ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ മുമ്പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ജൂലൈ 11 മുതല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റുള്ളവരേയും അനുവദിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ വിലക്ക്.
മുമ്പ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലെ ചെക്പോസ്റ്റുകളിലെത്തിയപ്പോള് തടഞ്ഞിരുന്നു. വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് പോര ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന യാത്രക്കാരും, ഉേദ്യാഗസ്ഥരും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. വിവാദമായതോടെ വാക്സിന് എടുത്തവരെ കടത്തിവിടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: