ന്യൂദല്‍ഹി: എങ്ങും വാക്സിന് ക്ഷാമമാണെന്നും വാക്സിന് എവിടെയെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ജൂലായ് മാസം 13 കോടി വാക്സിന് നല്‍കിയെന്ന മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
ഞായറാഴ്ച രാവിലെയായിരുന്നു ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ വാക്സിന് ക്ഷാമമുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധി വീഡിയോ പോസ്റ്റ് ചെയ്തത്: ‘ജൂലായും തീരാറായി, പക്ഷെ വാക്സിന് ക്ഷാമം തീരുന്നേയി്ല്ല….എവിടെയാണ് വാക്സിന്?’ – ഇതായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം ഉയര്‍ത്തിയ ചോദ്യങ്ങള്‍.
ഉടനെ വന്നു ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ മറുപടി: ‘നമ്മുടെ രാജ്യത്തെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച് താങ്കള്‍ അഭിനമാനം കൊള്ളണം. ജൂലായില്‍ മാത്രം ഏകദേശം 13 കോടി പേര്‍ക്ക് വാക്സിന് നല്‍കിയെന്നാണ് ഞാന്‍ കേട്ടത്. പക്ഷെ താങ്കള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ല. ജനങ്ങളോട് വാക്സിന് എടുക്കാന്‍ ആഹ്വാനവും ചെയ്തില്ല. അതിനര്‍ത്ഥം താങ്കള്‍ വാക്സിന്റെ പേരില്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നാണ്. വാക്സിനല്ല, താങ്കള്‍ക്കാണ് പക്വതയില്ലാത്തത്,’ മന്‍സുഖ് മാണ്ഡവ്യ ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: