ന്യൂദല്‍ഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ നല്‍കിയത് 49.49 കോടിയിലധികം ഡോസ് വാക്സിന്. ഇതില്‍ പാഴായതുള്‍പ്പെടെ 46,70,26,662 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം). 8,04,220 ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. ഉപയോഗിക്കാത്ത 3 കോടിയിലധികം (3,00,58,190) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ട്.
വാക്സിന് ഡോസ് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,15,842 ഡോസ് വാക്സിന് നല്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,03,10,569 ഒന്നാം ഡോസും 78,48,198 രണ്ടാം ഡോസും നല്കി. മുന്നണിപ്പോരാളികള്‍ക്ക് 1,79,76,013 ഒന്നാം ഡോസും 1,13,28,258 രണ്ടാം ഡോസ് രണ്ടാം ഡോസും നല്കി. 18നും 44നും ഇടയക്ക് പ്രായപരിധിയിലുള്ളവരില്‍ 15,61,40,811 ഒന്നാം ഡോസും 86,68,370 രണ്ടാം ഡോസും നല്കി.
അതേസമയം 45നും 59നുമിടയില്‍ പ്രായപരിധിയിലുള്ളവരില്‍ 10,63,39,854 ഒന്നാം ഡോസും 3,91,28,126 രണ്ടാം ഡോസും നല്കി. 60നുമേല്‍ പ്രായമുള്ളവരില്‍ 7,60,38,913 ഒന്നാം ഡോസും 3,65,19,484 രണ്ടാം ഡോസും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: