തൃശൂര്‍: ഫേസ് ബുക്ക് സൗഹൃദത്തില്‍ തൃശൂര്‍ സ്വദേശിനികളായ മൂന്ന് സ്ത്രീകളില്‍ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഫേസ്ബുക്കില്‍ സജീവമായ ഇവരുടെ പ്രൊഫൈലുകള്‍ നിരീക്ഷണം നടത്തി ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഏകേദേശം 60 ലക്ഷത്തോളം രൂപ വിവിധ സമയങ്ങളിലായി ട്രാന്‍സ്ഫര്‍ ചെയ്തതായാണ് യുവതികള്‍ പറയുന്നത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ അന്വേഷണം ആരംഭിച്ചു.
യൂറോപ്പില്‍ നിന്നും ഒരു സര്‍പ്രൈസ് സമ്മാനം അയക്കുന്നുണ്ടെന്ന് അറിയിച്ച് ഫോട്ടോ അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ദല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ചു. നിങ്ങളുടെ പേരില്‍ ഒരു പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും അതിന് പ്രോസസിങ്ങ് ഫീ ഇനത്തില്‍ തുക അടക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് പണം അടച്ചവര്‍ക്കാണ് നഷ്ടം സംഭവിച്ചത്. വിശ്വാസം വരുന്നതിനുവേണ്ടി പാഴ്സല്‍ ബാഗിലെ വസ്തുക്കളുടെ സ്കാനിങ്ങ് ഫോട്ടോകള്‍ എന്ന രീതിയില്‍ വിലകൂടിയ സ്വര്‍ണാഭരണങ്ങളുടേയും പണത്തിന്റേയും ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചു നല്‍കിയിരുന്നു.
ഒരു പരാതിക്കാരിയില്‍ നിന്നും പലതവണകളിലായി 30 ലക്ഷം രൂപയോളം തട്ടിയെടുത്തശേഷവും ഇരയുടെ വിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി അവരുടെ മകന്റെ ജന്മദിനത്തില് പതിനായിരം രൂപ വിലവരുന്ന ഒരു സൈക്കിള്‍ അയച്ചു കൊടുത്ത സംഭവവുമുണ്ടായി. കടം വാങ്ങിയും ഐപിഎസ് ഉദ്യോഗസ്ഥന് എന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇരയുടെ ഫോണിലേക്ക് വിളിച്ചു. പാഴ്സലായി അയച്ചിട്ടുള്ള ബാഗിനുള്ളില്‍ സ്വര്‍ണവും പണവും കാണപ്പെട്ടത് ഗുരുതര കുറ്റമാണെന്നും, അത് കസ്റ്റംസ് ഡ്യൂട്ടി നല്കി കൈപ്പറ്റിയില്ലെങ്കില്‍ പോലീസ് വന്ന് അറസ്റ്റുചെയ്യുമെന്നും പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. പാഴ്സല്‍ ബാഗ് ലഭിക്കാതിരിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇവര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: