വിജയന് കുത്തിയതോട്
നിലാവുള്ള രാത്രിഭൂമിക്കു മേല്‍
സ്നേഹഗീതം പാടുന്നു.
നേരം പുലരാന്‍ കൊതിക്കുന്നു
രാപക്ഷികള്‍
പുല്പടര്പ്പുകള്ക്കു മേല്‍ ചൂളമിട്ട്
വരുന്നു ഇളം കാറ്റ്
പ്രകൃതി കനിഞ്ഞ നാട്
മഞ്ഞില്‍ കുളിര്‍ന്ന ഭൂമി
ഇതിഹാസത്തിന്
വിജയഗാഥകള്‍ പാടുന്നു.
സ്നേഹവും ബന്ധവുമെന്നും
പരസ്പര പൂരകങ്ങളാകട്ടെ!
വിരിയാന്‍ കൊതിക്കുന്നപുമൊട്ടുകളേ
തലോടാന്‍ വണ്ടുകള്‍
മൂളി പറക്കുന്നു
പൂനിലാവിന് വെളിച്ചത്തില്‍
നീരാടുന്നു വാനം.
സ്നേഹപ്പൂക്കളാല്‍ നിറയട്ടെ ഭുമി
നന്മ നിറഞ്ഞ ഭൂമിതന്‍
കാവലാളാവുക നാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: