ന്യൂദല്‍ഹി: ബ്രിക്സ് സഖ്യ രാജ്യങ്ങളുടെ സംയുക്ത തീവ്രവാദ വിരുദ്ധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്കി. ഇന്ത്യയുടെ അധ്യക്ഷതയില്‍ ജൂലൈ 28, 29 ദിവസങ്ങളില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഭീകര വിരുദ്ധ പദ്ധതിയ്ക്ക് അന്തിമ രൂപരേഖ തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിംഗ്വി ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.
ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ മറ്റ് അംഗരാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. തീവ്രവാദ വിരുദ്ധ പോരാട്ടം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയല്‍, തീവ്രവാദികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച പങ്കാളിത്തമാണ് കര്‍മ്മ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
2020 ല്‍ ചേര്‍ന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് തീവ്രവാദ വിരുദ്ധ പദ്ധതിയിക്ക് രൂപം നല്കുന്നതിലേയ്ക്ക് വഴിവെയ്ച്ചത്. അംഗ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ആഗസ്തില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി രൂപരേഖ അംഗീകരിക്കും. വര്‍ഷാവസാനം നടക്കുന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോയിയ്ക്ക് ഇന്ത്യ അതിഥേയത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: