ബംഗളുരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക. ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കി. അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിർത്തികളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതൽ പോലീസിനെ വിന്യസിക്കും.
കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സ്കൂളുകള്‍ തുറക്കുന്നിരുന്നു. ആദ്യഘട്ടമായി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കാനായിരുന്നു വിദഗ്ധ സമിതി ശുപാര്‍ശ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ദിവസം മൂന്ന് മണിക്കൂറാണ് ക്ലാസ് എടുക്കുക. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിരുന്നു. ബംഗളുരുവിലടക്കം കോളേജുകളും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക