തിരുവനന്തപുരം: അമേരിക്കയില്‍ നിന്ന് വിവിധ വിഭാഗങ്ങളില്‍ കേരളം സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റാവിനുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിലും അമേരിക്കയ്ക്ക് നല്ല പിന്തുണ നല്‍കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈജ്ഞാനിക സമൂഹമായി മാറുക എന്ന കേരളത്തിന്റെ ആശയത്തിന് കഴിയാവുന്ന പിന്തുണ നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിദഗ്ധര്‍ കേരളത്തിലെ വിദഗ്ധരുമായി ചേര്‍ന്ന് പാഠ്യപദ്ധതി തയ്യാറാക്കും. 2021 ആഗസ്തോടെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പരിശീലനം നല്‍കാനും സന്നദ്ധമാണെന്നും ജൂഡിത്ത് റാവിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: