ടോക്കിയോ: ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യക്ക് മോശം തുടക്കം. മലയാളിയായ ഹര്‍ഡില്‍സ് താരം എം.പി. ജാബിറും സ്പ്രിന്റര്‍ ദ്യുതി ചന്ദും ആദ്യ ദിനത്തില്‍ തന്നെ സെമിഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ 4-400 മീറ്റര്‍ മിക്സഡ് റിലേ ടീമും ഹീറ്റ്സില്‍ പുറത്തായി
വനിതകളുടെ നൂറ് മീറ്ററിന്റെ ഹീറ്റ്സില്‍ ദ്യൂതി ചന്ദിന് തന്റെ മികച്ച പ്രകടന്നിനടുത്തുപോലും എത്താനായില്ല. ഹീറ്റ്സില്‍ 11.54 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യൂതി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ ദേശീയ റെക്കോഡു (11.17 സെക്കന്‍ഡ്) കാരിയാണ് ദ്യുതി ചന്ദ്. എല്ലാ ഹീറ്റ്സിലുമായി 54 താരങ്ങളാണ് മത്സരിച്ചത്. ദ്യൂതിക്ക് നാല്‍പ്പത്തിയഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ദ്യുതി ചന്ദ ഒളിമ്പിക്സിന് യോഗ്യത നേടിയത്. 200 മീറ്ററില്‍ മത്സരിക്കാനും യോഗ്യത നേടിയിട്ടുണ്ട്.
പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിറും നിരാശജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഹീറ്റ്സില്‍ ഓടിയ ജാബിര്‍ 50.77 സെക്കന്‍ഡില്‍ ഏഴാമതായി ഫിനിഷ് ചെയ്തു. വിവിധ ഹീറ്റ്സുകളിലായി മുപ്പത്തിയാറു താരങ്ങളാണ് മത്സരിച്ചത്. ജാബിറിന് 33-ാം സ്ഥാനമാണ് ലഭിച്ചത്. 49.13 സെക്കന്‍ഡാണ് ഈ ഇനത്തില്‍ ജാബിറിന്റെ മികച്ച സമയം.
ഓരോ ഹീറ്റ്സിലെയും ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. ഇതിന് പുറമെ എല്ലാ ഹീറ്റ്സിലുമായി മികച്ച സമയം കുറിക്കുന്ന നാലുപേര്‍ക്കും സെമിയില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും.
ദേശീയ റെക്കോഡ് കുറിച്ചിട്ടും സബലെ പുറത്ത്
ടോക്കിയോ ഒളിമ്പിക്സിന്റെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പുത്തന്‍ ദേശീയ റെക്കോഡ് കുറിച്ചെങ്കിലും അവിനാശ് സബലെയ്ക്ക് ഫൈനലില്‍ കടക്കാനായില്ല. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ഈ മഹാരാഷ്ട്രക്കാരന് എട്ട് മിനിറ്റ് 18.12 സെക്കന്‍ഡില്‍ ഏഴാമനായി ഫിനിഷ് ചെയ്തു. എന്നാല്‍ ഓരോ ഹീറ്റ്സിലേയും ആദ്യ മൂന്ന്് സ്ഥാനക്കാരും അടുത്ത ആറുവേഗസമയക്കാര്ക്കുമാണ് ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുക.
സബലെയുടെതിനേക്കാള് കൂടുതല്‍ സമയമെടുത്ത് ഹീറ്റ്സില്‍ ഓടിയെത്തിയ മൂന്ന് പേര്‍ക്ക് ഫൈനലില്‍ മത്സരിക്കന്‍ അര്‍ഹത ലഭിച്ചു. കാരണം അവര്‍ വിവിധ ഹീറ്റ്സുകളില്‍ ആദ്യ മുന്നില്‍ ഇടം നേടിയിരുന്നു.
എട്ട് മിനിറ്റ് 18.12 സെക്കന്‍ഡില്‍ സബലെ ഓടിയെത്തിയതോടെ 2018 ല്‍ ഭുവനേശ്വറില്‍ സബലെ തന്നെ കുറിച്ച എട്ട്്മിനിറ്റ്്് 29.18 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡാണ് വഴിമാറിയത്. സബലെ ആദ്യ ആയിരം മീറ്റര്‍ 2 മിനിറ്റ് 46.5 സെക്കന്‍ഡില്‍ ഓടിയെത്തി. അടുത്ത ഒരു കീലോമിറ്റര്‍ 2:47.0 സെക്കന്‍ഡിലും അവസാന ആയിരം മീറ്റര്‍ 2:44. 7 സെക്കന്‍ഡിലും പൂര്‍ത്തിയാക്കി.
റിലേയിലും പിന്നിലായി
മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്ത 4ഃ400 മീറ്റര്‍ മികസ്ഡ് റിലേയില്‍ ഇന്ത്യക്ക് തോല്‍വി. സീസണിലെ മികച്ച സമയം കുറിച്ചെങ്കിലും ഹീറ്റ്സില്‍ അവസാന സ്ഥാനത്തായാണ് ഫിനീഷ് ചെയ്തത്.
3.19.93 സമയത്താണ് ഇന്ത്യന്‍ താരങ്ങള്‍ ഓടിക്കയറിയത്. മുഹമ്മദ് അനസ്, രേവതി വീരമണി, ശുഭ വെങ്കിടേശന്, അരോക്കിയ രാജീവ് എന്നിവരാണ് മത്സരിച്ചത്. ഇന്ത്യ മത്സരിച്ച ഹീറ്റ്സില്‍ പോളണ്ട് ഒന്നാമതെത്തി. ഇതാദ്യമായാണ് ഇന്ത്യക്ക് മിക്സഡ് റിലേയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: