വാഷിംങ്ടണ്‍: ടിബറ്റിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ചൈനയുടെ നിയന്ത്രണത്തില്‍ നിന്നും ടിബറ്റിനെ സ്വതന്ത്രമാക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ചരിത്ര പ്രധാനമായ കൂടിക്കാഴച്ച നടന്നത്. ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായാണ് ബ്ലിങ്കണ് ഇന്ത്യയില്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച ബ്ലിങ്കണ് ഡോംഗ് നന്ദി അറിയിച്ചിരുന്നു.
ഇതോടെ, എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ ഭാഗമാണ് ടിബറ്റെന്നും ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണയ്ക്കുന്ന നടപടി ശരിയല്ലെന്നുമാണ് അവരുടെ നിലപാട്. ടിബറ്റിലെ ഭരണപരമായ അടക്കമുള്ള എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് തങ്ങളാണ്. അത് ചൈനയുടെ ആഭ്യന്തരകാര്യമാണ്.
വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ അനുവദിക്കാന്‍ കഴിയില്ല. ദലൈലാമ ഒരു മതവിഭാഗത്തിന്റെ ആത്മീയ ആചാര്യന് മാത്രമാണ് ചൈനയ്ക്കെതിരെ അദ്ദേഹം നടത്തുന്ന പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ടിബറ്റിനെ ചൈനയില്‍ നിന്നും വിഭജിക്കാനുള്ള ദലൈലാമയുടെ നീക്കത്തെ പ്രതിരോധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവായ സാവോ ലീജിയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: