Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാന്തര വിദ്യാഭ്യാസമേഖല വിസ്മൃതിയിലേക്ക് നീങ്ങുന്നു, ഓണ്‍ലൈന്‍ ആപ്പുകള്‍ കൂടി വിദ്യാഭ്യാസ രംഗം കീഴടക്കിയതോടെ വരുമാനം തീര്‍ത്തും നിലച്ചു

അധ്യാപകര്‍ ജീവിതം കൂട്ടിമുട്ടിക്കാനാവാതെ ബുദ്ധിമുട്ടിലാക്കുന്നു. ഒന്നര വര്‍ഷമായി ജില്ലയിലെ ആയിരത്തിലധികം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Jul 30, 2021, 04:03 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കൊവിഡിന്റെ തിരിച്ചടിയില്‍ വിസ്മൃതിയിലേക്ക് നീങ്ങുകയാണ് സമാന്തര വിദ്യാഭ്യാസ മേഖല. നടപടിയെടുക്കേണ്ട സര്‍ക്കാരാകട്ടെ കണ്ട ഭാവം പോലുമില്ല. സ്‌കൂളുകളിലെ  പഠനം അവസാനിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ ക്ലാസുകള്‍, സമാന്തരവിദ്യാഭ്യാസ മേഖലയുടെ സാധ്യത തന്നെ ഇല്ലാതാക്കിയെന്ന് അധ്യാപകര്‍ പറയുന്നു. 

ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകള്‍ കൂടി വിദ്യാഭ്യാസ രംഗം കീഴടക്കിയതോടെ വരുമാനം തീര്‍ത്തും നിലച്ചു. ഇതോടെ വാടക ഉള്‍പ്പടെയുള്ള ചെലവ് താങ്ങാനാവാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. അധ്യാപകര്‍ ജീവിതം കൂട്ടിമുട്ടിക്കാനാവാതെ ബുദ്ധിമുട്ടിലാക്കുന്നു. ഒന്നര വര്‍ഷമായി ജില്ലയിലെ ആയിരത്തിലധികം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. 

സ്വന്തം ഭൂമിയിലും വാടകയ്‌ക്കും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുണ്ട്. വാടകയ്‌ക്ക് നടത്തിയിരുന്നവര്‍ക്ക്  ലക്ഷങ്ങളാണ് വാടകക്കുടിശ്ശിക. ചെറിയ രീതിയില്‍ നടത്തി വന്നിരുന്ന പല സ്ഥാപനങ്ങളും പൂട്ടി. മിക്കവയും കാടുപിടിച്ചുകഴിഞ്ഞു.  ജില്ലയില്‍ മാത്രം 25,000 അധ്യാപകരാണ് പാരലല്‍ കോളേജ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.  

സമാന്തരമായി  പഠിക്കുന്നവരില്‍ വര്‍ധനവ്

പ്ലസ് ടു ക്ലാസിലും കോളേജുകളിലുമൊക്കെ സീറ്റ് വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ പറയുമ്പോഴും പാരലല്‍ കോളജ് അസോസിയേഷന്‍ 2019ല്‍ തയാറാക്കിയ കണക്കനുസരിച്ച് കേരളത്തിലെ നാല് സര്‍വകലാശാലകള്‍ക്ക് കീഴിലായി മൂന്നര ലക്ഷം വിദ്യാര്‍ഥികളും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികളും സമാന്തരമായി പഠിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളും പഠന സംവിധാനങ്ങളും മതിയാകാതെ വരുന്നു എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫീസിനത്തില്‍ കിട്ടാനുള്ളത് ലക്ഷങ്ങള്‍

വിദ്യാര്‍ഥികളുടെ ഫീസല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത മേഖല കൂടിയാണ് സമാന്തര വിദ്യാഭ്യാസ മേഖല. കൊവിഡ് ഭീതിയില്‍ സ്‌കൂളുകള്‍  പൂട്ടിയതോടെ ഫീസടവ് അവതാളത്തിലായി. രക്ഷകര്‍ത്താക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിട്ടാനുള്ള ഫീസ് ഈടാക്കാനും സാധ്യത വിരളമാണ്.

ആനുകൂല്യങ്ങള്‍ ഉള്ളവര്‍ വിരളം  

ഈ മേഖലയില്‍ വളരെ കുറച്ച് അധ്യാപകര്‍ക്കു മാത്രമേ പിഎഫ്, ഇഎസ്‌ഐ പോലുള്ള ആനുകൂല്യങ്ങളുള്ളൂ. ക്ഷേമനിധി പോലുള്ള മറ്റ് ആനുകൂല്യങ്ങളുമില്ല. ഈ മേഖലയില്‍ അധ്യാപക സംഘടനയും ശക്തമല്ല.മുപ്പതു വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന ഒട്ടേറെ അധ്യാപകരുണ്ട്.സര്‍വീസില്‍ നിന്നും പെന്‍ഷന്‍ ആയി ജോലി ചെയ്യുന്നവരും ഉണ്ട്. ഇവരുടെ ജീവിതമാര്‍ഗം ഇതുമാത്രമാണ്.

സുമേഷ്,  പ്രിന്‍സിപ്പല്‍,  ഭരത് കോളേജ്  ചാത്തന്നൂര്‍

പറയാനാകാത്ത വിധം പ്രതിസന്ധി  

2020 ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടുമ്പോഴേക്കും സ്‌കൂള്‍, കോളേജ് എല്ലാം പൂട്ടി. പിന്നാലെ ലോക്ഡൗണ്‍. ജോലിയില്ലാതെ നീണ്ട ഒന്നര വര്‍ഷമായി. എല്ലാ അടിസ്ഥാനവിഭാഗങ്ങള്‍ക്കും സഹായധനവും ആശ്വാസവും കിട്ടി. എന്നിട്ടും ട്യൂഷന്‍മേഖല നേരിടുന്ന ദുരിതങ്ങളിലേക്ക് സര്‍ക്കാരിന്റെ കണ്ണെത്തിയിട്ടില്ല. പാരലല്‍ കോളേജ് ഉടമകളും അധ്യാപകരും നേരിടുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ്.  

അഭിലാഷ്, അധ്യാപകന്‍,  യൂണിവേഴ്‌സ് ട്യൂഷന്‍ സെന്റര്‍, ചാത്തന്നൂര്‍

Tags: educationcovidParallel college
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

Education

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Kerala

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies