കോഴിക്കോട്: കല്ലായി സ്‌റ്റേഷനുസമീപം റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഗുഡ്‌സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഐസ്‌ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.
പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ അപകടപ്പെടുത്താന്‍ ആരെങ്കിലും മനപൂര്‍വം സ്‌ഫോടക വസ്തുകൊണ്ടുവച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: