പത്തനംതിട്ട: ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ ഇനിയും ആയിരക്കണക്കിന് കുട്ടികള്‍. ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ മന്ത്രി വീണാജോര്‍ജ് നിരത്തിയ കണക്കുകളിലാണ് ഇപ്പോഴും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്തവിദ്യാര്ത്ഥിസഹസ്രങ്ങള് ജില്ലയില്‍ ഉണ്ടെന്ന് വെളിപ്പെട്ടത്.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 1244 കുട്ടികള്‍ക്കാണു പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളോ ടാബുകളോ ടെലിവിഷന്‍ സൗകര്യമോ നിലവില്‍ ഇല്ലാത്തത്. ഇതില്‍ 138 ഉന്നതതല വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളും ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള 1106 കുട്ടികളുമാണുള്ളത്. ജില്ലയില്‍ പട്ടികവര്‍ഗ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒഴികെ ഓണ്ലൈന്പഠനസൗകര്യങ്ങളില്ലാത്ത 6561 കുട്ടികളാണുള്ളതെന്ന് ‘സമ്പൂര്‍ണ’ എന്ന പോര്‍ട്ടല്‍ വഴി ജില്ലയിലെ സ്കൂളുകള്‍ നല്കിയ കണക്കുകള്‍ പറയുന്നു. തിരുവല്ല നിയോജക മണ്ഡലത്തില്‍ 959 വിദ്യാര്‍ഥികള്‍ക്കും റാന്നി നിയോജക മണ്ഡലത്തില്‍ 1333, ആറന്മുള നിയോജക മണ്ഡലത്തില്‍ 951, കോന്നിയില്‍ 1681, അടൂര്‍ നിയോജക മണ്ഡലത്തില്‍ 1637 കുട്ടികള്‍ക്കും പഠന സാമഗ്രികള്‍ സ്വന്തമായോ വായ്പയെടുത്തോ വാങ്ങാന്‍ മാര്‍ഗമില്ലാത്തവരാണ്.
പുതിയഅദ്ധ്യയനവര്ഷം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴാണ് ആയിരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനം അന്യമാകുന്നതായി അറിയുന്നത്. കഴിഞ്ഞവിദ്യാഭ്യാസവര്ഷത്തിലും ഓണ്‍ലൈന്‍ മുഖേനയായിരുന്നു പഠനം. ഒരുവിദ്യാഭ്യാസവര്‍ഷം പൂര്‍ത്തിയാക്കി എസ്എസ്എല്‍സിയുടേയും ഹയര്‍ സെക്കന്ററിയുടേയുമടക്കം പരീക്ഷാഫലം പുറത്തുവന്നു കഴിഞ്ഞു.
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്കയറ്റവും ലഭിച്ചു. ഇതില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്ത്ഥിസഹസ്രങ്ങളും ഉള്‍പ്പെടുന്നു എന്നറിയുമ്പോഴാണ് പഠനസംവിധാനത്തിന്റെ അപര്യപ്തത വെളിപ്പെടുന്നത്.
സഹകരണ ബാങ്കുകള്‍വഴി പഠന സാമഗ്രികള്‍ വാങ്ങുന്നതിനു വിദ്യാതരംഗിണി എന്ന പേരില്‍ പതിനായിരം രൂപവരെ പലിശരഹിത വായ്പയായി കുട്ടികള്‍ക്കു ലഭിക്കും. ഇതുപ്രകാരം ജില്ലയില്‍ 2601 അപേക്ഷകള്‍ ലഭിച്ചതില്‍ 1577 പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ വിദ്യാതരംഗിണി വായ്പ ലഭ്യമാക്കാനുള്ള സഹകരണ ബാങ്കുകള്‍ ഇല്ല. ജില്ലയില്‍ പട്ടികവര്‍ഗ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒഴികെ ജില്ലയില്‍ പഠനോപകരണങ്ങള്‍ സ്വന്തമായി വാങ്ങാന്‍ കഴിയുന്നവരായി 18,331 പേരും വായ്പയിലൂടെ വാങ്ങാന്‍ കഴിയുന്നവരായി 3752 പേരുമാണുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ .തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാദേശിക ഇടപെടലുകള്‍ ഉണ്ടാവണമെന്നാണ് മന്ത്രിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: