മുംബൈ: ജൂലൈ 12 മുതല്‍ കോവിഡ് ഫ്രീ സോണുകളില്‍ സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ ശുപാര്‍ശ ചെയ്ത മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗൈക്വാദിന്റെ നിലപാടിനെതിരേ പ്രതിഷേധം ശക്തമം. 8-12 ക്ലാസുകള്‍ക്കായി സ്കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 613 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. സ്കൂള്‍ തുറക്കും മുന്‍പ് എല്ലാ അധ്യാപകര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും വാക്സിനേഷന് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായി നടപ്പാക്കും മുന്‍പ് ക്ലാസുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: