ടോക്കിയോ: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ സെറ്റ് സ്വന്തമാക്കി. ആറാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകനെ യാമാഗുച്ചിയെ നേരിടുന്നത്.
നിലവിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ട്ടിനെ അനായാസം മറികടന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം.
ടോകിയോയില്‍ മെഡല്‍ നേടിയാല്‍ ഓരേ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമാകും.
ഡാനിഷ് താരമായ മിയക്കെതിരെ കരുതലോടെയാണ് സിന്ധു കളി തുടങ്ങിയത്. ആദ്യ ഗെയിമില്‍ 84 ന് മുന്നിലെത്തിയ സന്ധു ലീ്ഡ് നിലനിര്‍ത്തി 2115 ന് ഗെയിം നേടി. രണ്ടാം ഗെയിമിലും മികവ് നിലനിര്‍ത്തിയ ഇന്ത്യന്‍ താരം അനായാസം ജയിച്ചുകയറി. ് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്സ് വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.
2016 റിയോ ഒളിമ്പിക്സിന്റെ ഫൈനല്‍ വരെ എത്തിയ സിന്ധു കലാശപ്പോരില്‍ സ്പെയിനിന്റെ കരോളിന മാരിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: