ശാസ്താംകോട്ട: ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പോരുവഴി അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കിലെ പുറത്താക്കിയ ജീവനക്കാരെ സിപണ്ടിഎം ജില്ലാ നേതൃത്വം സംരക്ഷിക്കുന്നു. നടപടിയെടുത്ത് ഒരാഴ്ചയായിട്ടും പണാപഹരണം നടത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്കാന് ബാങ്ക് ഭരിക്കുന്ന എല്‍ഡിഎഫ് തയ്യാറായിട്ടില്ല. ഇതിനിടെ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ തുടക്കത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവിനടക്കം വെട്ടിപ്പില്‍ പങ്കുണ്ടന്ന് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാര്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം പ്രശ്നം ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമം തുടങ്ങിയത്. ഇതിനായി പ്രത്യേക സംഘത്തെത്തന്നെ സിപിഎം ജില്ലാ നേതൃത്വം നിയോഗിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തി സംഘര്‍ഷമുണ്ടാക്കിയവരുടെ വീടുകളില്‍ സിപിഎം നേതാക്കളെത്തി അനുനയ ശ്രമം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഏരിയാ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ സംഘമായി തിരിഞ്ഞാണ് നിക്ഷേപകരുടെ വീടുകളില്‍ എത്തുന്നത്. പാര്‍ട്ടി അനുഭാവികളായ സാമുദായിക സംഘടനാ നേതാക്കളേയും ഒപ്പം കൂട്ടിയാണ് അനുനയ ചര്‍ച്ചയും ഉറപ്പും നല്‍കുന്നത്. പതിനാറ് ലക്ഷത്തിന്റെ വെട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ പിടിക്കപ്പെട്ടതെങ്കിലും വെട്ടിപ്പിന്റെ കണക്കുകള്‍ പതിന്മടങ്ങാണെന്നാണ് പുറത്തു വരുന്ന വിവരം. ബാങ്ക് പ്രസിഡന്റും മാസങ്ങള്‍ക്ക് മുന്‍പ് വിരമിച്ച സെക്രട്ടറിയും മറ്റ് ചില ജീവന ക്കാരും വെട്ടിപ്പില്‍ പങ്കാളികളാണെന്നാണ് അറിയുന്നത്.
ക്രമക്കേട് അന്വേഷിക്കാന്‍ ബാങ്ക് ഭരണസമിതി ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ കമ്മീഷനോട് സസ്പെന്‍ഷനിലായ ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് വെട്ടിപ്പ് മൂടിവെക്കാനുള്ള അണിയറ നീക്കം തുടങ്ങിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹിയായ അഡ്വ.ഷൈജുകോശിയെ അന്വേഷണ കമ്മീഷന്റെ ചെയര്‍മാനാക്കിയതും ഇതിന്റെ ഭാഗമാണന്ന് ആരോപണമുണ്ട്. പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ അക്കൗണ്ടും ഈ ബാങ്കിലാണ്. ക്ഷേത്രത്തിലെ അഞ്ച് കോടിയോളം രൂപ ഇവിടെ നിക്ഷേപിച്ചിട്ടുള്ളതായാണ് വിവരം. ബിജെപിക്കെതിരെ മത്സരിച്ച് അധികാരത്തിലെത്തി സിപിഎം-കോണ്‍ഗ്രസ് സംയുക്ത സമിതിയാണ് ക്ഷേത്രത്തിലെ ഭരണസമിതി. ബാങ്കിലെ വെട്ടിപ്പ് പുറത്തു വന്നതോടെ ക്ഷേത്ര ഭരണ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബാങ്കിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: