ഇസ്ലാമബാദ് : താലിബാന് സാധാരണ മനുഷ്യരാണ്, സൈന്യമല്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക്കിസ്ഥാന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന് ഖാന്റെ ഈ പ്രസ്താവന.
താലിബാനല്ല ഭീകരപ്രവര്‍ത്തനം നടത്തുന്നത്. താലിബാന് അഫ്ഗാനിലെ സാധാരണക്കാരുടെ കൂട്ടായ്മയാണ്. പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും ഉള്‍പ്പെടുന്ന അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്കും താലിബാന് പോരാളികള്‍ക്കുമുള്ളത് ഓരേ വംശമാണെന്നുമായിരുന്നു ഇമ്രാന് ഖാന്റെ പ്രസ്താവന. താലിബാന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന് പിന്തുണ നല്‍കുന്നതായി അഫ്ഗാനിസ്ഥാന് ആരോപിച്ചിരുന്നു. അതിനെ ശരിവെയ്ക്കുന്ന വിധത്തിലാണ് ഇമ്രാന് ഖാന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അഞ്ച് ലക്ഷത്തോളം ആളുകള്‍ അഫ്ഗാന് അഭയാര്‍ത്ഥി ക്യാമ്പിലുണ്ട്. അതുപോലെ തന്നെ ഒരുലക്ഷത്തോളം ആളുകളുള്ള ക്യാംപുകളും അതിര്‍ത്തിയിലുണ്ട്. താലിബാന് എന്ന് പറയുന്നത് സൈന്യമല്ല അവര്‍ സാധാരണ മനുഷ്യരാണ്. അഭയാത്ഥികളുടെ കൂട്ടത്തിലെ ഈ സാധാരണ മനുഷ്യരെ എങ്ങനെ പാക്കിസ്ഥാന് അവരെ വേട്ടയാടണമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് പാക്കിസ്ഥാനെ അഭയമെന്ന് വിളിക്കാനാവുകയെന്നും ഇമ്രാന് ഖാന് ചോദിച്ചു.
അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെതിരായ താലിബാന് പോരാട്ടത്തില്‍ പാക്കിസ്ഥാന് താലിബാനെ പിന്തുണയ്ക്കുന്നതായി ഏറെക്കാലമായി പഴി കേള്‍ക്കുന്നതാണ്. ഇത്തരം ആരോപണം ശരിയല്ല. 2001 സെപ്തംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ സംഭവിച്ചതില്‍ പാക്കിസ്ഥാന് ഒരു പങ്കുമില്ല. പക്ഷേ അഫ്ഗാനിസ്ഥാനില്‍ നടന്ന യുദ്ധങ്ങളില്‍ ആയിരക്കണക്കിന് പാക്കിസ്ഥാന്‍കാരാണ് കൊല്ലപ്പെട്ടതെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: