ടോക്കിയോ: ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട ആദ്യ റൗണ്ടില്‍ പുറത്ത്. കൊറിയയുടെ ക്വാങ് ഹീ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. സ്കോര്‍: 21-15, 21-19.
ജപ്പാന്റെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു മൊമോട്ട. ആദ്യ ഗെയിമില്‍ പോരാട്ടം കടുപ്പിക്കാതെയാണ് തോറ്റത്. രണ്ടാം ഗെയിമില്‍ കടുത്തെങ്കിലും കൊറിയന്‍ താരം ലീഡ് നിലനിര്‍ത്തി മുന്നേറി. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരം വിരമിക്കലിന്റെ വക്കിലെത്തിയിരന്നു. പിന്നീട് നടത്തിയ തിരിച്ചുവരവാണ് ഒളിമ്പിക്സിലെത്തിച്ചത്. താരത്തിന്റെ ആദ്യ ഒളിമ്പിക്സാണിത്. 2016 റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: