തിരുവനന്തപുരം: പൊതു മുതല്‍ നശിപ്പിച്ചവര്‍ മന്ത്രിയായിരിക്കുന്നത് അപമാനം’ മുഖ്യമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റടുത്ത് കേരളീയരോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. പൊതുമുതല്‍ നശിപ്പിച് നിയമസഭക്ക് കളങ്കം വരുത്തി വെച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഇടതുപക്ഷ സര്‍ക്കാരിനേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് വിചാരണ നേരിടണമെന്നത് പറയുമ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണന്ന് കാണുകയാണ്. പൊതു മുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയാകുന്നത് തന്നെ നാണക്കേടാണ്. കൂനില്‍ കുരിശു പോലെയാണ് വിചാരണ നേരിടണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ്.
ഇതോടെ മന്ത്രി കേസിലെ പ്രതി എന്ന വാദം ശരിവക്കുകയാണ് കോടതി. ശിവന് കുട്ടിക്ക് ഇനി ഒരു നിമിഷം മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹത്തെ താങ്ങാന്‍ മുഖ്യമന്ത്രി നിന്നാല്‍ മുഖ്യമന്ത്രി അധാര്‍മ്മികത ചെയ്യുന്നു എന്ന് പറയേണ്ടിവരും. കോടതി വിധി മാനിച്ച് പൊതു കേരളത്തോട് മാപ്പ് പറഞ്ഞ് ശിവന് കുട്ടിയെ പുറത്താക്കുക മാത്രമാണ് നിയമസഭാ കയ്യാളി സംഭവത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ബി. ഗോപാലകൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: