Categories: Kollam

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മാലിന്യ കൂമ്പാരം

രാത്രിയില്‍ ചാക്ക് കെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ചാണ് തള്ളുന്നത്. തെരുവ് നായ്ക്കള്‍ കടിച്ച് കീറിയും വാഹനങ്ങള്‍ കയറിയിറങ്ങിയും മാലിന്യങ്ങള്‍ നാല് വശവും ചിതറിക്കിടക്കുകയാണ്.

Published by

കുന്നത്തൂര്‍: ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍-കാരാളിമുക്ക് റോഡില്‍ മാലിന്യം തള്ളുന്നതിനാല്‍ ജനം ദുരിതത്തില്‍. ദുര്‍ഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.  

വീടുകളിലെയും കടകളിലെയും മാലിന്യങ്ങള്‍ കൂടാതെ  കോഴിഫാമുകളില്‍ നിന്നുള്ള മാലിന്യങ്ങളും കശാപ്പ് ശാലയിലെ അവശിഷ്ടങ്ങളും ഇവിടെയാണ് ഇടുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ മാലിന്യം ഇടുന്നതിന് കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കടകളും മറ്റും തുറന്നതോടെ വീണ്ടും മാലിന്യ തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്.  

രാത്രിയില്‍ ചാക്ക് കെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ചാണ് തള്ളുന്നത്. തെരുവ് നായ്‌ക്കള്‍ കടിച്ച് കീറിയും വാഹനങ്ങള്‍ കയറിയിറങ്ങിയും മാലിന്യങ്ങള്‍ നാല് വശവും ചിതറിക്കിടക്കുകയാണ്.

റെയില്‍വെ സ്റ്റേഷനിലേക്കുള്ള യാത്രക്കാരോടൊപ്പം വേങ്ങ നിവാസികള്‍ക്ക് കാരാളി മുക്കിലേക്ക് പോകാനുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. ഇവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതര്‍ ഇനിയും ചെവികൊണ്ടിട്ടില്ല. പഞ്ചായത്ത് മെമ്പറുടെ വീടിന് തൊട്ടടുത്ത റോഡില്‍ മാലിന്യ കൂമ്പാരമായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക