Categories: India

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഇന്ന് മന്ത്രിസഭാ യോഗം

Published by

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലക്കൊടുത്തു. ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ്.ആര്‍ ബൊമ്മെയുട മകനാണ് ബസവരാജ് ബൊമ്മെ

യെദ്യൂരപ്പയുടെ പിന്‍ഗാമിയായിട്ടാണ് ബസവരാജ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായെത്തുന്നത്. ഇന്നലെ രാത്രി ചേര്‍ന്ന ബിജെപി നിയമസഭ കക്ഷിയോഗമാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പദം വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാസ്ഥാനമേറ്റ ശേഷം ബസവരാജ് പറഞ്ഞു.

ബംഗളൂരുവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇന്ന് രാവിലെ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സുപ്രധാന വിഷയങ്ങളില്‍ യെദ്യൂരപ്പയുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊറോണ, പ്രളയ സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക