Categories: Kerala

കമ്മ്യൂണിസ്റ്റുകാരന്റെ സമരപോരാട്ടമായിരുന്നു സഭയിലേത്;വിധി അംഗീകരിക്കുന്നു; വിചാരണ നേരിടുമെന്ന് ശിവന്‍കുട്ടി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

Published by

തിരുവനന്തപുരം: സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ നിയമസഭ കൈയാങ്കളി കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും കേസില്‍ വിചാരണ നേരിടുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗമായി നിരവധി കേസുകള്‍ നേരിട്ടും വിചാരണയിലൂടെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ശിവന്‍കുട്ടി. തങ്ങളുടെ നിലപാട് വിചാരണ കോടതിയില്‍ ബോധിപ്പിക്കും. സുപ്രീം കോടതിയില്‍ നിന്ന് മന്ത്രി എന്ന പദവി സംബന്ധിച്ച് പ്രത്യേക നിരീക്ഷണം ഒന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ രാജിയുടെ ആവശ്യമില്ലെന്നും ശിവന്‍കുട്ടി.  

അതേസമയം, സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം രാജിവച്ച് വിചാരണ നേരിടണമെന്നതാണ് യുഡിഎഫിന്റെ അഭിപ്രായമെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി ശിവന്‍കുട്ടി അതിന് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി മന്ത്രിയെ പുറത്താക്കണമെന്നും അദേഹം പറഞ്ഞു.

സഭക്കുള്ളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പരിരക്ഷയില്ലെന്ന യുഡിഎഫിന്റെ അഭിപ്രായം തന്നെയാണ് സുപ്രീം കോടതിയും പങ്കുവച്ചത്. മന്ത്രിസ്ഥാനത്തിരുന്ന് ഒരാള്‍ ഇത്തരം കുറ്റത്തിന് വിചാരണ നേരിടുന്നത് സഭക്ക് ഭൂഷണമല്ലെന്നും അ?ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക