ആലപ്പുഴ: വാക്സിനേഷന് ഇല്ലെന്ന ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വാക്സില്‍ ലഭിക്കുന്നതിനായി സ്ലോട്ട് ലഭിച്ചവരെയാണ് ആരോഗ്യവകുപ്പ് വലച്ചത്. ഇന്നലെ രാവിലെ വരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്ലോട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്സിന് എടുക്കാന്‍ കേന്ദ്രങ്ങളിലെത്തി ക്യൂവില്‍ നിന്ന ശേഷമാണ് ജീവനക്കാര്‍ വാക്സിനേഷന് ഇല്ലെന്ന വിവരം അറിയിക്കുന്നത്. നാല്‍പ്പത്, അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാണ് പലരും വാക്സിനേഷന് സെന്ററുകളിലെത്തിയത്.
പലരുടെയും ഇന്നലത്തെ തൊഴിലും മുടങ്ങി. വലിയ സാമ്പത്തിക നഷ്ടമാണ് പലര്‍ക്കും ഉണ്ടായത്. നേരത്തെ വാക്സിനേഷന് മുടങ്ങുമെങ്കില്‍ ആ വിവരം മാദ്ധ്യമങ്ങളിലൂടെയും, ഫോണിലൂടെയും അറിയിക്കുമായിരുന്നു. നേരത്തെ വിവരം അറിയിച്ചിരുന്നെങ്കില്‍ കോവിഡ് കാലത്തെ അനാവശ്യ യാത്രയെങ്കിലും ഒഴിവാക്കാമായിരുന്നു എന്നാണ് ബുദ്ധിമുട്ടിലായവര്‍ പറയുന്നത്.
വാക്സിനേഷന് സ്ലോട്ട് ലഭിക്കാതെ ജനം വലയുന്ന സാഹചര്യത്തിലാണ് വാക്സിനേഷന് ഇല്ലാതിരുന്ന ദിവസം പലര്‍ക്കും സ്ലോട്ട് ലഭിച്ചതെന്നാണ് വിരോധാഭാസം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ആരോഗ്യവകുപ്പും, ജില്ലാ ഭരണകൂടവും ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: