ന്യൂദല്‍ഹി: യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കണ് ചൊവ്വാഴ്ച ഇന്ത്യയിലെത്തി. ഇന്ത്യ-യുഎസ് ആഗോളതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. പിന്നീട് ബുധനാഴ്ച തന്നെ അദ്ദേഹം കുവൈത്തിലേക്ക് തിരിക്കും.
ഇന്ത്യയും യുഎസും തമ്മിലുള്ല ബഹുമുഖതലങ്ങളിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ഇരുനേതാക്കളും വിലയിരുത്തും. അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സാധ്യതകളും ചര്‍ച്ചാവിഷയമാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അജണ്ടയിലെ ചര്‍ച്ചകള്‍ എന്തൊക്കെ ?
യുഎസ് സേനാ പിന്മാറ്റത്തിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തും. ഇന്തോ-പസഫിക് ഇടപെടല്‍ ശക്തമാക്കാനും അത് വിപുലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചര്‍ച്ചാവിഷയമാകും. സുരക്ഷ, പ്രതിരോധം, സൈബര്‍, തീവ്രവാദവിരുദ്ധപ്രവര്ത്തനമേഖലയിലെ സഹകരണം എന്നീ മേഖലകളില്‍ ഇരുരാഷ്ട്രങ്ങളും ബന്ധം ശക്തമാക്കും.
ഇരുരാഷ്ട്രങ്ങളും പ്രതിരോധമേഖലകളില്‍ സഹകരണം കൂടുതല്‍ വിപുലമാക്കും. പ്രതിരോധ സാങ്കേതിക വിദ്യ കൈമാറും. പ്രതിരോധ പ്രകടനങ്ങള്‍ വര്‍ധിപ്പിക്കും. ഈ വര്‍ഷം അവസാനം 2+2 പ്രതിരോധ, വിദേശ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച നടത്തും. ആസ്ത്രേല്യ, ജപ്പാന്, യുഎസ്, ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് സംഘത്തിന്റെ വാക്സിന് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുരാഷ്ട്രങ്ങളും നിക്ഷേപസാധ്യതകളും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: