തിരുവനന്തപുരം: പുതിയ തലമുറയക്ക് സിനിമയില്‍ കഴിവ് തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ ഇന്നുണ്ടെന്ന് സംവധായകന് പ്രിയദര്ശന്. ഞങ്ങളുടെ തലമുറ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയയത്. ക്യാമറയക്ക് പിന്നില്‍ നില്‍ക്കാനായി ചെന്നെയിലും മറ്റും ഏറെ അലഞ്ഞു. ഇന്ന് അങ്ങനെയെല്ല. വ്യത്യസ്ഥമായി നിരവധി വേദികള്‍ ഇന്നുണ്ട്.
സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് പ്രിയദര്ശന് പറഞ്ഞു. 150 ഓളം പേര് മത്സരത്തില്‍ പങ്കെടുത്തു എന്നത് വലിയ കാര്യമാണ്. ഒന്നിനൊന്നു മികച്ചതായിരുന്നു മിക്ക ഷോര്‍ട്ട് ഫിലിമുകളും.
സമ്മാനം നേടിയവരെ തന്റെ സിനിമകളില്‍ സഹകരിപ്പിക്കാന്‍ സ്ന്തോഷമേ ഉള്ളൂ വെന്നും പ്രിയദര്ശന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: