ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇന്നു നടത്താനിരുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി-ട്വന്റി മത്സരം മാറ്റിവച്ചു. ആദ്യ മത്സരത്തില്‍ ക്രുണാല്‍ കളിച്ചിരുന്നു. ഇതുമൂലം എല്ലാ കളിക്കാരിലും കോവിഡ് പരിശോധന നടത്തി മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ മത്സരം ബുധനാഴ്ച നടത്തിയേക്കും.
ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ ഒപ്പം കളിച്ച ഓപ്പണര്‍ പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ടിലേക്ക് പോകേണ്ടതും അനിശ്ചിതത്വലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: