തിരുവനന്തപുരം: പൂര്‍ണ്ണമായും മലയാളം അക്കങ്ങള്‍ ഉപയോഗിച്ചുള്ള കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി. ചിങ്ങം മുതല്‍ കര്‍ക്കടകം വരെയുള്ള മലയാള മാസങ്ങള്‍ക്കനുസരിച്ച് കൊല്ലവര്‍ഷം 1197ലെ കലണ്ടറില്‍ റോമന്‍ അക്കങ്ങള്‍ക്ക് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്
സാധാരണ കലണ്ടറില്‍ ഉള്ള എല്ലാ വിവരങ്ങളും ഇതിലും ഉണ്ട്. ഇംഗ്ളീഷ് തീയതികളും വിശേഷദിവസങ്ങളും എല്ലാം ചേര്‍ത്തിട്ടുണ്ട്. അതത് മാസത്തെ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂസുപോഷണയജ്ഞ വര്‍ഷത്തിന്റെ പ്രാധാന്യം എടുത്തുകാട്ടാന്‍ ഓരോ പേജിലും കൃഷിയുമായി ബന്ധപ്പെട്ട സന്ദേശ വാചകങ്ങളും എഴുതിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: