തൃശൂര്‍: സിപിഎം ഭരിയ്‌ക്കുന്ന തൃശൂരിലെ മറ്റൊരു സഹകരണ ബാങ്കില്‍ കൂടി 13 കോടിയുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിലാണ് സഹകരണ രജിസ്ട്രാർ ക്രമക്കേട് കണ്ടെത്തിയത്.
പണയം വെച്ച ഭൂമിയുടെ യഥാര്‍ത്ഥവിലയേക്കാള്‍ പലമടങ്ങ് വില ഉയര്‍ത്തിക്കാട്ടി ഭരണസമിതിയും അവരുടെ ബന്ധുക്കളും വന്‍തോതില്‍ ബാങ്കില്‍ നിന്നും പണമെടുക്കുകയായിരുന്നു. 13 കോടിയുടെ നഷ്ടമാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് വായ്‌പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്‌പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മൂസ്‌പെറ്റ് ബാങ്കിൽ ക്രമക്കേട് അന്വേഷിച്ച സിപിഐഎം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പൂഴ്‌ത്തി. സിപിഐഎം നേതാക്കളആയ പി.കെ. ബിജു, പി കെ ഷാജൻ എന്നിവരുടെ റിപ്പോർട്ടിൽ ഇതുവരെയും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: