ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ആഗസ്ത് രണ്ട് വരെ വിലക്കേര്‍പ്പെടുത്തി യുഎഇ സര്‍ക്കാര്‍. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ആഗസ്ത് രണ്ട് വരെ വിമാനസര്‍വ്വീസ് റദ്ദാക്കിയതായി എതിഹാദ് എയര്‍വേയ്സ് തിങ്കളാഴ്ച അറിയിച്ചു.
‘ആഗസ്ത് രണ്ട് വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയിപ്പ് കിട്ടി. ഈ വിലക്ക് ഇനിയും നീളുമോ എന്ന് ഉറപ്പില്ല. ഇത് യുഎഇ അധികൃതരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു,’ എതിഹാദ് എയര്‍വേയ്സ് വക്താവ് ട്വിറ്ററില്‍ കുറിച്ചു.
ജൂലായ് 31 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വ്വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നായിരുന്നു എതിഹാദ് പ്രതീക്ഷിച്ചിരുന്നത്. എമിറേറ്റ്സില്‍ നിന്നും ഇത് സംബന്ധിച്ച പുതിയ അറിയിപ്പൊന്നും എത്തിയിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്ക് ആരംഭിച്ചത്.
കഴിഞ്ഞ മാസം കാനഡയിലെ സര്‍ക്കാരും ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഒരു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: