ന്യൂദല്‍ഹി: അവരുടെ ത്യാഗം നാം സ്മരിക്കുന്നു. രാജ്യത്തെ കാക്കാനായി കാര്‍ഗിലില്‍ ജീവന് വെടിഞ്ഞ എല്ലാവര്ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
അവരുടെ ത്യാഗം നാം സ്മരിക്കുന്നു. അവരുടെ ധീരത നാം സ്മരിക്കുന്നു. ഇന്ന, കാര്‍ഗില്‍ വിജയദിനത്തില്‍ രാജ്യത്തെ സംരക്ഷിക്കാനായി ജീവത്യാഗം ചെയ്വര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധീരത എല്ലായിപ്പോഴും നമുക്ക് പ്രചോദനം നല്കുന്നു. മോദി ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതിരോധ സഹമന്ത്രി അജയ് ദത്ത് എന്നിവര്‍ ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി കാര്‍ഗില്‍ യുദ്ധവീരന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബദൗര്യ, നാവിക സേനാ ഉപമേധാവി വൈസ് അഡ്മിറല്‍ ജി അശോകുമാര്‍ എന്നിവരും യുദ്ധ സമാരകത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: