ലക്നൗ: 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുങ്ങുന്നതിനിടെ മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവുമധികം പേര് പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഏറെ പിന്നിലായി. ‘മാട്രിസ് ന്യൂസ് കമ്മ്യൂണിക്കേഷന്‍’ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വേയിലാണ് പുതിയ വിവരങ്ങള്‍.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൂടുതല്‍ പേര് സര്‍വേയില്‍ പിന്തുണച്ചത് യോഗി ആദിത്യനാഥിനെയാണ്. 43 ശതമാനം ആളുകള്‍ അദ്ദേഹത്തിന് പിന്നിലുണ്ട്. 14 ശതമാനത്തിന്റെ പിന്തുണ മാത്രമേ പ്രിയങ്ക ഗാന്ധിക്ക് നേടാനായുള്ളൂ. ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) അധ്യക്ഷ മായാവതിക്ക് 21%, സമാജ്വാദി പാര്‍ട്ടി(എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവിന് 20% എന്നിങ്ങനെയാണ് പിന്തുണ. മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിമാരിലും യോഗി ആദിത്യനാഥ് സര്‍വേയില്‍ മുന്പിലുണ്ട്.
46 ശതമാനം വോട്ടുകള്‍ കിട്ടി. മുന്‍ മുഖ്യമന്ത്രിമാരായ മായാവതിക്കും അഖിലേഷ് യാദവിനും യഥാക്രമം 28%, 22% ആളുകള്‍ ഒപ്പം നിന്നു. കോവിഡ് രണ്ടാംതരംഗം യോഗി ആദിത്യനാഥ് കൈകാര്യം ചെയ്ത രീതിയില്‍ 45 ശതമാനം പേര് അങ്ങേയറ്റം സംതൃപ്തരാണ്. 28 ശതമാനത്തിന് തൃപ്തിയുണ്ട്. ഈ രണ്ടു കണക്കുകളും ചേര്‍ത്തുവച്ചാല്‍ രണ്ടാം തരംഗത്തെ നേരിടുന്നതില്‍ യോഗിസര്‍ക്കാര്‍ വിജയമായിരുന്നുവെന്ന് 73 ശതമാനം ചിന്തിക്കുന്നുവെന്ന് വിലയിരുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: