ന്യൂദല്‍ഹി: മകള്‍ മീരാ ചാനു ടോ്കിയോ ഒളിമ്പിക്‌സില്‍ വെളളി മെഡല്‍ നേടുന്നത് ടിവിയിലൂടെ കണ്ട അമ്മ തോംബി ലീമയ്‌ക്ക് കരച്ചിടലടക്കാനായില്ല. അമ്മ സമ്മാനിച്ച ഒളിമ്പിക്‌സ് വളയത്തെപോലുള്ള കമ്മല്‍ ധരിച്ചാണ് ചാനു മെഡല്‍ നേടിയത്്.
മകള്‍ക്ക് ഭാഗ്യം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക്‌സ് വളയത്തെപോലുള്ള കമ്മല്‍ സമ്മാനിച്ചതെന്ന്് മീരയുടെ അമ്മ പറഞ്ഞു. 2016 ലെ റിയോ ഒളിമ്പിക്‌സിന് മുമ്പാണ്് ആ റിങ് സമ്മാനിച്ചത്. ചെറിയ സമ്പാദ്യം കൊണ്ടാണ് റിങ് വാങ്ങിയത്. അതിപ്പോള്‍ ഭാഗ്യവും വിജയവും കൊണ്ടുവന്നിരിക്കുകയാണെന്ന്് ലീമ മണിപ്പൂരിലെ വിട്ടില്‍ നിന്ന്് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകള്‍ മെഡല്‍ നേടുന്നത് കണ്ട് എന്റെയും അവളുടെ അച്്ഛന്‍ സെയ്‌കോം കീര്‍ത്തിക്കിന്റെയും കണ്ണുകള്‍ നിറഞ്ഞു.
















