തൃശൂര്‍: തൃശൂരിലെ കാറളം സഹകരണബാങ്കില്‍ ഉടമയറിയാതെ സ്ഥലത്തിന്റെ ആധാരം ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് വന്‍തുക വായ്പ നല്കി തട്ടിപ്പ്. വായ്പാതട്ടിപ്പ്, വഞ്ചനാക്കുറ്റം എന്നീ കുറ്റങ്ങള്ചാര്ത്തി കാറളം സഹകരണബാങ്കിനെതിരെ കേസെടുക്കാന്‍ ഇരിങ്ങാലക്കുടി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
താണിശ്ശേരി സ്വദേശിനി രത്നാവതി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കേസെടുത്ത ശേഷം അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. രത്നാവതി തന്റെ അഞ്ച് സെന്റ് സ്ഥലം സഹകരണബാങ്കില്‍ പണയം വെച്ച് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ ഇവര്‍ അറിയാതെ ഇതേ ആധാരം ഈടായി കണക്കാക്കി ഇവരുടെ സഹോദരന് 20 ലക്ഷം രൂപ വായ്പ അനുവദിച്ചു.
ഒടുവില്‍ ഒരു കോടി രൂപ രത്നാവതിയുടെ പേരില്‍ ബാധ്യതയുണ്ടെന്നും വസ്തു ജപ്തി ചെയ്യണമെന്നും അറിയിച്ചപ്പോഴാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: