കൊച്ചി: കൊച്ചിയില്‍ തെരുവുനായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് പിടിയിലായവരുടെ മൊഴി. ഇതോടെ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുകയാണ് തൃക്കാക്കര നഗരസഭ. സംഭവത്തില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് തൃക്കാക്കര നഗരസഭയുടെ വാദം. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടി എന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നു തമിഴ്നാട് സ്വദേശികളാണ് നായകളെ അടിച്ചുകൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി ലഭിച്ചിരുന്നു. നായയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. ഇതുകണ്ട് മറ്റ് തെരുവ് നായ്ക്കള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് നായയെ വലിച്ചെറിയുകയുമാണ് ചെയ്തത്.
എന്നാല്‍ തെരുവ് നായകളെ കൊന്ന സംഭവത്തില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നില്‍ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: