അമ്പലപ്പുഴ: തോട്ടപ്പളളിയില്‍ മണല്‍ ഖനന വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. നിരവധി പേര്‍ക്ക് പരിക്ക്.പൊഴിമുഖത്ത് നടക്കുന്ന മണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഇന്നലെ പോലീസ് ലാത്തിവീശിയത്. മണല്‍ കയറ്റി വന്ന ലോറികള്‍ തടഞ്ഞതിന്റെ പേരിലാണ് പോലീസ് തങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സമാധാന പരമായി സമരം നടത്തിയവര്‍ക്കു നേര്‍ക്കുനേരെയാണ് പോലീസ് അതിക്രമം കാട്ടിയതെന്നും ഇവര്‍ ആരോപിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊഴിമുഖത്തു നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ സമര സമിതിയുടെ നേത്യത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കടല്പ്പൊങ്കാലയും നടത്തിയിരുന്നു. ഐ.ആര്.ഇക്കും കെഎംഎംഎല്ലിനും പൊഴി മുഖത്തെ മണല്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെയാണ് ഖ നന വിരുദ്ധ സമിതി കഴിഞ്ഞ ഒന്നര മാസക്കാലമായി റിലേ സത്യാഗ്രഹം നടത്തി വന്നത്. എന്നാല്‍ സമരക്കാര്‍ക്കു നേരെ ഈ രീതിയില്‍ ലാത്തിച്ചാര്‍ജ് നടക്കുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: