അമ്പലപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ തട്ടി എന്നാരോപിച്ച് മദ്യപിച്ച് കാര്‍ ഓടിച്ച് ബൈക്കിന് കുറുകെ കാര്‍ വട്ടമിട്ട മൂന്നു യുവനേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.സലാം എംഎല്‍എയുടെ പേഴ്സനല്‍ സ്റ്റാഫില്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവിനെ ഉള്‍പ്പെടെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയ പാതയില്‍ പുന്നപ്ര പവ്വര്‍ ഹൗസ് ജങ്ഷന് സമീപം വെച്ചായിരുന്നു സംഭവം. അമ്പലപ്പുഴ ഭാഗത്ത് നിന്ന് എത്തിയ ബൈക്ക് ഇതേ ദിശയില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വണ്ടാനം ഭാഗത്ത് വെച്ച് തട്ടി നിര്‍ത്താതെ പോയെന്ന് ആരോപിച്ച് മദ്യപിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ ബൈക്കിന് പിന്നാലെ എത്തി പുന്നപ്ര പവ്വര്‍ ഹൗസിന് സമീപം വെച്ച് കാറ് ബൈക്കിന് വട്ടമി ടുകയായിരുന്നു. തുടര്‍ന്ന് ഇരു വാഹന യാത്രക്കാരും തമ്മില്‍ വാക്ക് തര്‍ക്കത്തിലെത്തി.ഇതേ സമയം കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരും മദ്യപിച്ചിരുന്നായി കണ്ടെത്തിയ നാട്ടുകാര്‍ വിവര പുന്നപ്ര പോലീസില്‍ അറിയിക്കുകയായിരുന്നു.
പരിശോധനയില്‍ കാര്‍ യാത്രക്കാര്‍ മദ്യപിച്ചതായി കണ്ടെത്തി. നേതാക്കള്‍ കാറുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പോലീസിനോട് തട്ടിക്കയറിയത് പ്രകോപനത്തിന് വഴിതെളിച്ചു. തുടര്‍ന്ന് ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച് പിന്നീട് വൈദ്യ പരിശോധനക്കു് വിധേയമാക്കുകയും കേസ് എടുക്കുകയും ചെയ്തു.ഗതാഗതത്തിന് മാര്‍ഗതടസം സൃഷ്ടിച്ചുവെന്ന പേരിലും ഇവര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: