തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പുനഃ സംഘടിപ്പിച്ചപ്പോള്‍ മുന്‍ മന്ത്രി എ കെ ബാലന്റെ ഭാര്യയ്‌ക്കും നിയമനം. ഡോ. പി. കെ ജമീലയെ വിദഗ്ധ അംഗമായിട്ടാണ് ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ജമീലയെ സിപിഎം സ്ഥാനാര്‍ത്ഥി് ആക്കിയെങ്കിലും വിമര്‍ശനത്തെതുടര്‍ന്ന് മാറ്റി.മുന്‍ ആരോഗ്യ വകുപ്പ് സൂപ്രണ്ടാണ് ഡോ.പി.കെ.ജമീല. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ഇവരെ നിയമിച്ചതും കഴിഞ്ഞ തവണ വിവാദത്തില്‍ എത്തിയിരുന്നു.
പ്രശസ്ത യാത്രികനായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ പാര്‍ട് ടൈം വിദഗ്ധ അംഗമായും എടുത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന നിലയിലാണ് കുളങ്ങരയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലന്നാണ് കുളങ്ങരയുടെ വിശദീകരണം.
പി.കെ. ജമീലയ്‌ക്കൊപ്പം പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവരാണ് ആസൂത്രണബോര്‍ഡ് അംഗങ്ങള്‍. പ്രൊഫ. ആര്‍. രാമകുമാര്‍, വി. നമശിവായം എ്ന്നിവരും പാര്‍ട് ടൈം വിദഗ്ധ അംഗങ്ങളാണ്.
പ്രൊഫ. മിനി സുകുമാരന്‍ കാലിക്കറ്റ് സര്‍വകലാശാലയിലും ജിജു പി. അലക്‌സ് കാര്‍ഷിക സര്‍വകലാശാലയിലും അധ്യാപകരാണ്. നിലവില്‍ ആസൂത്രണബോര്‍ഡ് അംഗളാണ് ഡോ. കെ. രവിരാമനും പ്രൊഫ. ആര്‍. രാമകുമാറും
മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. പ്രൊഫ. വി.കെ. രാമചന്ദ്രന്‍ വൈസ് ചെയര്‍മാനാണ് ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെയും നിശ്ചയിച്ചു
















