കൊളംബോ: അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കയെക്കിതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യന്‍ ജഴ്സിയില്‍ ഇന്ന് അരങ്ങേറിയത്. ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി.
ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് നഷ്ടമാകുകയായിരുന്നു. ഇഷാന് കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്്. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.
46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത് അരങ്ങേറ്റ മത്സരത്തില്‍ സഞ്ജു തിളങ്ങുകയും ചെയ്തു. ചേതന്‍ സക്കറിയ(0), കൃഷ്ണപ്പ ഗൗതം(2), രാഹുല്‍ ചാഹര്‍(13), നിതീഷ് റാണ(7) എന്നിങ്ങനെയാണ് മറ്റ് അരങ്ങേറ്റക്കാരുടെ സ്ക്കോര്‍.
കര്‍ണ്ണാടകക്കാരനായ കൃഷ്ണപ്പ ഗൗതം ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പുതുമുഖ താരമാണ് . 9.25 കോടി രൂപയക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ ബൗളറെ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ആദ്യവിക്കറ്റ് വീഴ്ത്തി ഗൗതം ആദ്യ വിക്കറ്റും സ്വന്തമാക്കി.
രാജസ്ഥാന്റെ കളിക്കാരനായ രാഹുല്‍ ചഹാര്‍ ഐപിഎല്ലില്‍ മുബയ് ഇന്ത്യന്‍സിന്റെ കളിക്കാരനാണ്. ദല്‍ഹി ടീമിന്റെ ക്യാപ്റ്റനായ നിതീഷ് റാണ വലംകയ്യന്‍ ബാറ്റ്സ്മാനാണ്. ഗുജറാത്തുകാരനായ ബൗളറാണ് ചേതന്‍ സഖറിയ. സൗരാഷ്ട ടീമിലും രാജസ്ഥാന് റോയല്‍സ് ടീമിലും അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: