ന്യൂദല്‍ഹി: വാക്സിന് ലഭ്യതയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്ന കേരള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷനില്‍ കാണിക്കുന്ന ജാഗ്രതക്കുറവിന്റെ കണക്കുകള്‍ പുറത്ത്. എല്ലാ മേഖലകളില്‍പ്പെട്ടവര്‍ക്കും നല്‍കേണ്ട വാക്സിനേഷനില്‍ കേരളം ബഹുദൂരം പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്സിനേഷന് ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. സംസ്ഥാനത്തിനു നല്കിയ വാക്സിന് ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്സിന് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെയാണ് കേരളത്തിലെ വാക്സിനേഷന്റെ കണക്കുകള്‍ പുറത്തുവന്നത്.
കോവിഡ് വാക്സിനേഷനില്‍ കേരളം ദേശീയ ശരാശരിക്ക് വലിയ തോതില്‍ പിന്നിലാണ്. മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തില്‍ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 83 ശതമാനവും കേരളത്തില്‍ ഇത് വെറും 60 ശതമാനവുമാണ്.
യുവാക്കളുടെ വാക്സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ 16 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ദിനംപ്രതി ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: