കാബൂള്‍: ഇത്തരമൊരു ചിത്രം ഞങ്ങളുടെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന് അടിക്കുറിപ്പായി അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് ട്വീറ്റ് ചെയ്ത വാചകമാണിത്. 1971ല്‍ യുദ്ധാനന്തരം പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സേനയക്ക് മുന്നില്‍ കീഴടങ്ങിയതായി പാക്കിസ്ഥാന്‍ ആര്‍മ്മിയിലെ കമാന്‍ഡന്‍ ഒപ്പിട്ട് നല്‍കുന്ന ചിത്രമായിരുന്നു ട്വീറ്റിനൊപ്പം. താലീബാന് പിന്തുണ അറിയിച്ച് പാക്കിസ്ഥാന്‍ ട്വിറ്റര്‍ ഹാന്റിലുകള്‍ അഴിച്ചുവിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യക്ക് മുന്നില്‍ പാക്കിസ്ഥാന്‍ കീഴടങ്ങുന്ന ചിത്രം അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.
അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലീബന്‍ കൈയ്യടക്കി കഴിഞ്ഞു. അമേരിക്കയുടേയും സഖ്യ സൈന്യങ്ങളുടേയും പിന്മാറ്റത്തിന് പിന്നാലെ താലീബാന്‍ സായുധകാലാപം അഴിച്ചുവിടുകയായിരുന്നു. പാക്കിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐയുടെ പിന്‍ബലത്തിലാണ് താലീബാന്‍ വീണ്ടും തലപൊക്കിയത്. തുടര്‍ സായുധ പോരാട്ടങ്ങളില്‍ സഹായിച്ചത് പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സും.
1971 ല്‍ പാക്ക് സേനയുടെ ഈസ്റ്റേണ്‍ കമാന്റ് മേധാവി ലെഫ്.ജനറല്‍ എഎകെ നിയാസിയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന് വേണ്ടി കീഴടങ്ങുന്നതായി പ്രഖ്യാപിച്ച് ഒപ്പിട്ടത്. യുദ്ധാനന്തരം കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമാകുകയും ചെയ്തു. ഒരു ലക്ഷത്തോളം പാക്കിസ്ഥാന്‍ പട്ടാളക്കാരാണ് അന്ന് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: